Monday, June 1, 2009

പ്രണയം...

ഞാന്‍ നീട്ടിയ പൂവിനോപ്പം,
അവളെന്‍റെ ഹൃദയം ഏറ്റുവാങ്ങി.
പിന്നീട്...
അവളുടെ കയ്യില്‍ പൂക്കള്‍ ഏറെയായപ്പോള്‍..
ഞാന്‍ എന്‍ ഹൃദയം തിരികെ വാങ്ങി...

നിലാവ്..

നീലയില്‍ വെള്ളം ചേര്‍ത്ത്,
നിറം നേര്‍പ്പിച്ച്,
നിലാവ് ആവിഷ്കരിക്കാമെന്ന്,
ഞാന്‍ എന്‍റെ കൂട്ടുകാരികളോട് പറഞ്ഞു.
സ്മിത അനുസരിച്ചു.
അവള്‍ അത് വൃത്തിയായി ചെയ്തു.
രേഖ അനുസരിച്ചില്ല.
പ്രതിഷേധിച്ച്,ഞാനും സ്മിതയുമറിയാതെ,
അന്ന് രാത്രി അവള്‍ ഇറങ്ങിപ്പോയി.
അടുത്ത ദിവസം സ്മിത വരച്ചു...
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന രേഖയെ...
നീലയില്‍ വെള്ളം ചേര്‍ത്ത്....
നിറം നേര്‍പ്പിച്ച്‌...

തര്‍പ്പണം

പിറക്കും മുന്‍പേ മൃതിയടഞ്ഞ....
എന്‍റെ പ്രണയത്തിനു തര്‍പ്പണം...